24 September Friday

ഏകീകൃത സിവിൽ കോഡ്‌ : സ്വകാര്യബില്ലിനെതിരെ 
ഇടത് എംപിമാരുടെ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


ന്യൂഡൽഹി
ഏകീകൃത സിവിൽ കോഡ്‌ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യസഭയിൽ ബിജെപി അംഗം കിരോദിലാൽ മീണ സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ഇടത്‌ എംപിമാർ ചട്ടം 67 പ്രകാരം നോട്ടീസ്‌ നൽകി. എളമരം കരീം, വി ശിവദാസൻ (സിപിഐ എം), ബിനോയ്‌ വിശ്വം (സിപിഐ) എന്നിവരാണ്‌ നോട്ടീസ്‌ നൽകിയത്‌.

മതസൗഹാർദം തകർക്കാൻ ഇടയാക്കുന്ന ബില്ലിന് അവതരണാനുമതി നൽകരുതെന്ന് എളമരം കരീം ആവശ്യപ്പെട്ടു. ഇത്തരം നിയമനിർമാണത്തിനുമുമ്പ് വിപുലമായ കൂടിയാലോചന ആവശ്യമാണ്‌. ഭരണഘടനയെയും സുപ്രീംകോടതി നിരീക്ഷണങ്ങളെയും തെറ്റായി ഉദ്ധരിച്ചാണ്‌ ബിൽ കൊണ്ടുവരുന്നത്‌. ഭരണഘടനാ നിർമാണസഭയിൽ നടന്ന സംവാദങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുന്നെന്ന്‌ കരീം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top