02 December Monday

കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ശ്രീനഗർ> കശ്‌മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലാണ്‌ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്‌.

സോപോറിലെ റാംപോറയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ ജമ്മു കശ്മീർ പൊലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ്‌ ഭീകരനെ വധിച്ചത്‌.

ഒളിച്ചിരിക്കുന്ന ഭീകരർ തിരച്ചിൽ സംഘത്തിനുനേരെ  വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച സോപോറിലെ സാഗിപോറ മേഖലയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.  ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു.  വ്യാഴാഴ്‌ച  കിഷ്ത്വാർ മേഖലയിൽ നിന്ന് രണ്ട് വില്ലേജ് ഡിഫൻസ് ​ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ്  പുതിയ ഏറ്റുമുട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top