04 December Wednesday

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധിപേർ കുടുങ്ങിയതായി വിവരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

photo credit: X

ബംഗളൂരു > ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. പതിനേഴോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കിഴക്കൻ ബം​ഗളൂരുവിലെ ഹോരമാവ് അ​ഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കെട്ടിടം പൂർണമായി തകർന്നു വീണു. ബം​ഗളൂരുവിൽ കനത്ത മഴ തുടരുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്. 3 പേരെ ഇതിനകം രക്ഷപെടുത്തിയതായാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top