12 December Thursday

ഒഡിഷയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

വീഡിയോ സ്ക്രീൻഷോട്ട്

ഭുവനേശ്വർ > ഒഡിഷയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. ധെങ്കനാലിലെ മഹിസാപേട്ട് ഏരിയയിലാണ് സംഭവം. തൊഴിലാളികൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും രണ്ട് പേരെ രക്ഷിച്ചതായും പൊലീസ് പറഞ്ഞു. ദേശീയ പാതയ്ക്ക് സമീപം പണി നടന്നുകൊണ്ടിരുന്ന ഹോട്ടലിന്റെ മേൽക്കൂരയാണ് തകർന്നു വീണതെന്നാണ് വിവരം. അപകടയസമയത്ത് 12 തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നതായും വിവരമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top