Deshabhimani

അമ്മാവന്റെ അടിയേറ്റ് മൂന്നുവയസുകാരി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 09:22 PM | 0 min read

താനെ > താനെയിൽ അമ്മാവന്റെ അടിയേറ്റ് മൂന്നുവയസുകാരി മരിച്ചു. തെളിവ് നശിപ്പിക്കാനായി കുട്ടിയുടെ മൃതദേഹം കത്തിച്ച 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിലെ ഉല്ലാസ് ന​ഗറിൽ 18നാണ് സംഭവം നടന്നത്. പ്രതിയുടെ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട കുട്ടി. കുട്ടിയെ മനപൂർവം കൊലപ്പെടുത്തിയതല്ലെന്നും കളിക്കിടെ അടിച്ചപ്പോൾ കുട്ടി മരണപ്പെട്ടതാണെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മുഖത്താണ് പ്രതി അടിച്ചത്. അടിയുടെ ആഘാതത്തിൽ താഴെ വീണ പെൺകുട്ടി മരിച്ചു. തുടർന്ന് പ്രതിയും ഭാര്യയും റിക്ഷാ ഡ്രൈവറായ സുഹൃത്തും ചേർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കത്തിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനും പ്രതി ഒപ്പമുണ്ടായിരുന്നു.

പൊലീസ് അന്വേഷണത്തിലും പ്രതിയും സുഹൃത്തും സഹകരിച്ചു. പ്രതിയുടെ സുഹൃത്താണ് പറമ്പിൽ നിന്ന് പകുതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.



deshabhimani section

Related News

0 comments
Sort by

Home