28 March Tuesday

ഉമർഖാലിദിന്‌ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022

ന്യൂഡൽഹി > ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജാമ്യംതേടിയുള്ള ഉമർഖാലിദിന്റെ  ഹർജി ഹൈക്കോടതി തള്ളി. മാർച്ച്‌ 24ന്‌ ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതി ഉത്തരവിന്‌ എതിരെ ഉമർഖാലിദ്‌ നൽകിയ അപ്പീലിൽ മെറിറ്റില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജസ്റ്റിസുമാരായ സിദ്ധാർഥ്‌ മൃദുൽ, രജ്‌നിഷ്‌ ഭട്ട്‌നാഗർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഹർജി തള്ളിയത്‌.
രണ്ടു വർഷത്തിലേറെയായി ജയിലിലാണ്‌ ഉമർഖാലിദ്‌. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട ‘വൻ ഗൂഢാലോചന’ കേസിലാണ്‌ അറസ്റ്റുചെയ്‌ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top