21 September Saturday

ഡിഗ്രി വരെ ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള യുജിസി നീക്കം പിൻവലിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ന്യൂഡൽഹി > ബിരുദം വരെ ഹിന്ദി നിർബന്ധിത പഠന വിഷയമാക്കാനുള്ള യുജിസി നീക്കം ഉത്‌കണ്‌ഠയുളവാക്കുന്നതാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യത്ത്‌ പലയിടത്തും ജനങ്ങൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ യുജിസിയുടെ തീരുമാനം വിചിത്രമാണെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.

വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം വെടിഞ്ഞ്‌ വ്യക്തത വരുത്തണം. എങ്കിൽ മാത്രമേ പ്രശ്‌നത്തിന്‌ പരിഹാരം ഉണ്ടാകുകയുള്ളൂ. അങ്ങനെവന്നാൽ മാത്രമേ യുജിസിയുടെ നീക്കത്തിന്‌ തടയിടാൻ കഴിയൂ. നമ്മുടെ രാജ്യം വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന ഒന്നാണ്‌. വ്യത്യസ്‌ത ഭാഷ, വേഷം, സംസ്‌കാരം എന്നിവയെല്ലാം ഒന്നിച്ച്‌ പോകുന്നത്‌ അതുകൊണ്ടാണ്‌. ഭാഷാ സംബന്ധിയായ വിഷയത്തിൽ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കാതെയുള്ള നീക്കം ഭിന്നത ഉണ്ടാക്കൻ മാത്രമേ വഴിവക്കുകയുള്ളൂ

വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന മുഴുവൻ കേന്ദ്രങ്ങളും ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള യുജിസി സർക്കുലർ പിൻവലിപ്പിക്കാൻ മുന്നോട്ട്‌ വരണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top