Deshabhimani

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി; ഡിഎംകെ യോഗത്തിൽ തീരുമാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 12:02 PM | 0 min read

ചെന്നെെ> തമിഴ്‌നാട്  മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച്‌ ഡിഎംകെ. കുറച്ച് ദിവസം മുമ്പ്‌  ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നു ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിച്ചു.

മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോയെന്ന് ചോദ്യത്തിന്‌ മറുപടി നൽകുമ്പോഴാണ്‌ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചനകൾ പുറത്തു വന്നത്‌. യുവജനക്ഷേമ,​ കായിക വകുപ്പ് മന്ത്രിയാണ്  ഉദയനിധി സ്റ്റാലിൻ. നിലവിൽ ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്  ഉദയനിധി സ്റ്റാലിൻ.



deshabhimani section

Related News

View More
0 comments
Sort by

Home