Deshabhimani

യുഎപിഎ ദുരുപയോഗത്തിന്‌ തെളിവായി രാജ്യസഭയിലെ കണക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:57 AM | 0 min read


ന്യൂഡൽഹി
യുഎപിഎ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്‌ തെളിവായി രാജ്യസഭയിൽ കണക്ക്‌. നിരപരാധികൾ ദീർഘകാലം കൽത്തുറുങ്കിൽ കഴിയേണ്ട അവസ്ഥയുമാണ്‌. യുഎപിഎ ചുമത്തുന്ന കേസുകളിൽ ശിക്ഷാനിരക്ക്‌ വളരെ കുറവാണെന്ന്‌ ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. 2020ൽ 21.1 ശതമാനം, 2021ൽ 39.7 ശതമാനം, 2022ൽ 18.2 ശതമാനം വീതമായിരുന്നു അഖിലേന്ത്യാടിസ്ഥാനത്തിൽ ശരാശരി ശിക്ഷാനിരക്ക്‌.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും രജിസ്‌റ്റർ ചെയ്യുന്ന കേസുകളിൽ ഒരാൾ പോലും ശിക്ഷിക്കപ്പെടുന്നില്ല. അതേസമയം 2020ൽ 796 കേസിലായി 1,321 പേരെയും 2021ൽ 814 കേസിലായി 1,621 പേരെയും 2022ൽ 1,005 കേസിലായി 2,636 പേരെയും അറസ്‌റ്റുചെയ്‌തു. കോടതി വിട്ടയക്കുന്നവർക്ക്‌ നഷ്ടപരിഹാരമൊന്നും നൽകുന്നില്ല. യുഎപിഎ പ്രകാരം അറസ്‌റ്റിലാകുന്ന മാധ്യമപ്രവർത്തകരുടെ കണക്ക്‌ പ്രത്യേകം സൂക്ഷിക്കാറില്ലെന്ന്‌ ജോൺ ബ്രിട്ടാസിസ്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ മറുപടി നൽകി.



deshabhimani section

Related News

0 comments
Sort by

Home