11 December Wednesday

പട്നയിൽ മെട്രോ നിർമാണസ്ഥലത്ത് അപകടം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പട്ന > പട്നയിൽ മെട്രോ നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. പട്നയിലെ അശോക് രാജ്പഥിലെ എൻഐടി എക്സിറ്റിനു സമീപമാണ് അപകടമുണ്ടായത്. ലോക്കോമോട്ടീവ് ഓപ്പറേറ്റർ ഉൾപ്പെടെ 2 തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റവരെ പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോഡുചെയ്ത ലോക്കോമോട്ടീവ് പിക്കപ്പി​ൻറെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് നിയന്ത്രണം വിട്ട് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രാത്രി ഷിഫ്റ്റിനിടെയാണ് അപകടം നടന്നത്. അപകടസമയത്ത് 25ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top