15 October Tuesday

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; 2 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ശ്രീനഗർ> ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഇന്ത്യ –പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച  രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ  നൗഷേര ജില്ലയിൽ നുഴഞ്ഞുകയറ്റക്കാരുടെ ഭീഷണിയെ തുടർന്ന്‌ സൈന്യം പട്രോളിങ് ശക്തമാക്കിയിരുന്നു.  ഭീകരിൽ നിന്ന്‌ സൈന്യം രണ്ട്‌ എകെ47 തോക്കുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും പിടിച്ചെടുത്തു.

ഈ മാസം 18, 24, ഒക്ടോബർ ഒന്ന്‌ തിയതികളിൽ മൂന്ന്‌ ഘട്ടമായി നടക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നുഴഞ്ഞുകയറ്റ ശ്രമവും ഏറ്റുമുട്ടലുകളുമെന്ന്‌  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പ്രദേശത്ത്‌ കൂടുതൽ തിരച്ചിൽ നടക്കുകയാണെന്ന്‌ വൈറ്റ് നൈറ്റ് കോർ യൂണിറ്റ് അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top