Deshabhimani

7.6 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ മുംബൈ എയർപോർട്ടിൽ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 06:00 PM | 0 min read

മുംബൈ > 7.6 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ മുംബൈ എയർപോർട്ടിൽ പിടിയിൽ. 9.4 കിലോ സ്വർണമാണ് ഇവരിൽ നിന്നും ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ് (ഡിആർഐ) പിടികൂടിയത്. ജയ്പൂരിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിൽ വ്യജ ഐഡന്റിറ്റി ഉപയോ​ഗിച്ച് യാത്ര ചെയ്ത ഇവരെ മുംബൈ എയർപ്പോർട്ടിൽവച്ച് പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ബാ​ഗിൽ നിന്നും മൂന്ന് പായ്ക്കറ്റുകളിലായി ഒളിപ്പിച്ച 9.487 കിലോ സ്വർണം കണ്ടെത്തിയത്. സ്വർണം വിദേശത്തുനിന്നും കടത്തിയതാണെന്ന് പ്രതികൾ പറഞ്ഞതായി ഡിആർഐ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നതായും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഡിആർഐ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home