ജമ്മു കശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ച നിലയിൽ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
ശ്രീനഗർ > ജമ്മു കശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീർ പോലീസിലെ ഡ്രൈവറും ഹെഡ് കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ട രണ്ട് പോലീസുകാർ. ഉധംപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. ഒരു പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു പൊലീസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉധംപൂരിലെ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് രാവിലെ 6.30 ഓടെ പൊലീസ് ജീപ്പിനുള്ളിൽ പോലീസുകാരെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ വാഹനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരു കോൺസ്റ്റബിൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണ്.
സോപോറിൽ നിന്നും എസ്‌ടിസി തൽവാര സബ് ഡിവിഷനിലെ സബ്‌സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ പോകുകയായിരുന്ന രണ്ട് പോലീസുകാർക്ക് വെടിയേറ്റതായി റഹ്‌ബാൽ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. സംഭവത്തെ തുടർന്ന് ജമ്മു കശ്മീർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Related News
![ad](/images/odepc-ad.jpg)
0 comments