Deshabhimani

എസി മുറിയിൽ എലിവിഷം തളിച്ചു: രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 12:43 PM | 0 min read

ചെന്നൈ > ചെന്നൈയിൽ എസി മുറിയിൽ എലിവിഷം തളിച്ചതിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. ബാങ്ക് ജീവനക്കാരനായ ​ഗിരിധരന്റെയും പവിത്രയുടെയും നാലും ഒന്നും വയസ് പ്രായമുള്ള കുട്ടികളാണ് വിഷം കലർന്ന വാതകം ശ്വസിച്ച് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

വീട്ടിൽ എലിശല്യം രൂക്ഷമായതിനൽ ​ഗിരിധർ പ്രദേശത്തുള്ള ഒരു ഏജൻസിയെ സമീപിച്ചിരുന്നു. ഇവർ‌ വീട്ടിലെത്തി കീടനാശിനി തളിക്കുകയും മുറികളിൽ എലിവിഷം പൊടിച്ചിടുകയും ചെയ്തു. രാത്രി മുറിയിലെ എസി ഓൺ ചെയ്ത് കിടന്ന കുടുംബാം​ഗങ്ങൾ പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അയൽക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. തുടർന്ന് പൊലീസിൽ വിവരമിറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ അളവിലും കൂടുതൽ എലിവിഷം വീട്ടിൽ തളിച്ചതായി കണ്ടെത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home