Deshabhimani

കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് 6 മാസം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:24 PM | 0 min read

ചെന്നൈ > ഡിഎംകെ നേതാവ് കനിമൊഴിയെ അധിക്ഷേപിച്ച ബിജെപി നേതാവ് എച്ച് രാജയ്ക്ക് ആറു മാസം തടവ് വിധിച്ച് മദ്രാസ് ഹൈക്കോടതി. രാജ്യസഭ എം പിയായ കനിമൊഴി അവിഹിത സന്തതിയാണെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജ ട്വീറ്റ് ചെയ്തത്. ​ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തെ ന്യായീകരിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദപരാമർശം.

"ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗര്‍ രമേഷിന്റെയും പേരമ്പാലൂര്‍ സാദിഖ് ബാദ്ഷായുടെയും ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തും"- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.

എച്ച് രാജയ്ക്കെതിരെ നിരവധിയാളുകൾ രം​ഗത്ത് വന്നിരുന്നു. ട്വീറ്റിനെതിരെ കനിമൊഴി നൽകിയ പരാതിയിന്മേലാണ് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
 



deshabhimani section

Related News

0 comments
Sort by

Home