22 October Tuesday

ചെന്നൈയിൽ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച്‌ ചാനൽ റിപ്പോർട്ടറും ഭാര്യയും അമ്മയും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

ചെന്നൈ >താംബരം സേലയൂരിൽ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച്‌ ചാനൽ റിപ്പോർട്ടറും ഭാര്യയും അമ്മയും മരിച്ചു. ന്യൂസ് ജെ ചാനൽ റിപ്പോർട്ടർ പ്രസന്ന(35), ഭാര്യ അർച്ചന(32), അമ്മ രേവതി(59) എന്നിവരാണ്‌ മരിച്ചത്‌.

വ്യാഴാഴ്‌ച്ച വീട്ടിൽ നിന്ന്‌ ആരും പുറത്ത്‌ വരാത്തതിനെത്തുടർന്ന്‌ അയൽവാസി അന്വേഷിച്ചപ്പോഴാണ്‌ മൂന്നുപേരും മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. റെഫ്രിജറേറ്ററിൽനിന്ന്‌ ഗ്യാസ്‌ ലീക്കായതാണ്‌ മരണകാരണമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. മുറിയിൽ സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്‌. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.


പ്രധാന വാർത്തകൾ
 Top