12 September Thursday

ത്രിപുരയിൽ ബിജെപി 
എംഎൽഎ രാജിവച്ചു ; രണ്ടര വർഷത്തിൽ പാർടി അംഗത്വം 
രാജിവച്ചത് 4 എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


ന്യൂഡൽഹി
ത്രിപുരയിൽ ഒരു ബിജെപി എംഎൽഎ കൂടി രാജിവച്ചു. കർബൂക്‌ ആദിവാസിസംവരണ മണ്ഡലത്തിൽനിന്നുള്ള ബർബ മോഹൻ ത്രിപുരയാണ്‌ നിയമസഭാംഗത്വവും ബിജെപി അംഗത്വവും രാജിവച്ചത്‌. രണ്ടര വർഷത്തിൽ രാജിവയ്‌ക്കുന്ന നാലാമത്തെ ബിജെപി എംഎൽഎയാണ്‌ ഇദ്ദേഹം. ജനദ്രോഹനയങ്ങളും അക്രമരാഷ്‌ട്രീയവും കാരണം ബിജെപി സർക്കാർ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടതാണ്‌ എംഎൽഎമാരെ അലട്ടുന്നത്‌. സിപിഐ എം നേതൃത്വത്തിൽ ഇടതുമുന്നണി ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്തിവരികയാണ്‌.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ എംഎൽഎയുടെ രാജി മണിക്‌ സാഹ സർക്കാരിന്‌ വൻതിരിച്ചടിയായി. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം പൂർണ പരാജയമായി മാറിയപ്പോഴാണ്‌ ബിപ്ലവ്‌ കുമാർ ദേബിനെ മാറ്റി സാഹയെ മുഖ്യമന്ത്രിയാക്കിയത്‌. ടിത്ര മോത്തയെന്ന പ്രാദേശിക കക്ഷിയിൽ ചേരാനാണ്‌ ബർബ മോഹന്റെ  തീരുമാനം.

ആശിഷ്‌ ദാസ്‌, സുദീപ്‌ റോയ്‌ ബർമൻ, ആശിഷ്‌ കുമാർ സാഹ എന്നിവരാണ്‌ നേരത്തേ രാജിവച്ച ബിജെപി എംഎൽഎമാർ. ഇവർ കോൺഗ്രസിലേക്കും തൃണമൂലിലേക്കും മടങ്ങി. അടുത്തവർഷം ആദ്യമാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top