18 November Monday

മുത്തലാഖ്‌ ക്രിമിനൽക്കുറ്റം: കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ന്യൂഡൽഹി > മുത്തലാഖ്‌ ക്രിമിനൽക്കുറ്റമാക്കിയ നിയമത്തെ ചോദ്യംചെയ്‌ത മൂന്ന്‌ ഹർജികളിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. സമസ്‌തകേരള ജാമിയത്തുൽ ഉലമ, ജാമിയത്ത്‌ ഉലമ ഐ ഹിന്ദ്‌, സെയ്‌ദ്‌ ഫറൂഖി എന്നിവർ സമർപ്പിച്ച ഹർജികളാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. സതി, സ്‌ത്രീധനം തുടങ്ങിയവ കോടതി തെറ്റാണെന്ന്‌ വിധിച്ചിട്ടുണ്ടെങ്കിലും അവയെ കുറ്റകരമാക്കി നിയമം രൂപീകരിക്കാൻ സാധിക്കില്ലേയെന്ന്‌ ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌ എൻ വി രമണ സംശയം പ്രകടിപ്പിച്ചു. സ്‌ത്രീകളെയാണ്‌ നിയമം പ്രതികൂലമായി ബാധിക്കുന്നതെന്ന്‌ ഹർജിക്കാരുടെ അഭിഭാഷകൻ സൽമാൻഖുർഷിദ്‌ ചൂണ്ടിക്കാണിച്ചു. സൈറാബാനുകേസിൽ മുത്തലാഖ്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ കോടതി ഉത്തരവുണ്ട്‌. അതിനെ വീണ്ടും ക്രിമിനൽക്കുറ്റമാക്കേണ്ടതില്ല. മതാടിസ്ഥാനത്തിലുള്ള വേട്ടയാടലിന്റെ ഭാഗമാണ്‌ നിയമമെന്നും അത്‌ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ഖുർഷിദ്‌ വാദിച്ചു. തുടർന്ന്‌, കോടതി സർക്കാരിന്‌ നോട്ടീസ്‌ അയക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top