വിവാഹ വാർഷിക ദിനത്തിൽ ദമ്പതികളും മകളും കുത്തേറ്റ് മരിച്ച നിലയിൽ
ന്യൂഡൽഹി > വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ഇന്ന് രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എല്ലാവരും കുത്തേറ്റ നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചയുടേതായ ലക്ഷണങ്ങളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
0 comments