13 July Monday

ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019

ന്യൂഡൽഹി> പശ്ചിമ ബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസിന്റെ ഒരു എംഎൽഎകൂടി ബിജെപിയിൽ ചേർന്നു. ബംഗാളിലെ ബീര്‍ഭൂമിൽനിന്നുള്ള തൃണമൂൽ എംഎൽഎ  മുനിറുൽ ഇസ്ലാമാണ് ബിജെപിയിൽ ചേർന്നത്. പ്രദേശത്തെ മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിവയ്ദ് ദാസ് എന്നിവരാണ് എംഎൽഎയ്ക്കൊപ്പം ബിജെപിയിൽ ചേർന്നത്.

ചൊവ്വാഴ‌്ച രണ്ട‌് തൃണമൂൽ എംഎൽഎമാരും 60 കൗൺസിലർമാരും ബിജെപിയിൽ ചേർന്നതിന‌ു പിന്നാലെയാണ‌് ബുധനാഴ‌്ചത്തെയും കൂറുമാറ്റം. നരേന്ദ്ര മോഡിയുടെ സഭ‌്കാ സാത്ത‌്, സഭ‌്കാ വികാസ‌്, സഭ‌്കാ വിശ്വാസ‌് (എല്ലാവരുടെയും ഒപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം, ) മുദ്രാവാക്യത്തിൽ ആകർഷിതനായിട്ടാണ‌് എംഎൽഎയുടെ മാറ്റമെന്ന‌് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

നേരത്തെ തൃണമൂൽ കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്ക‌് ചേക്കേറിയ മുകുൾറോയ‌ിയുടെ മകൻ ശുഭാംശു റോയ്, ബിഷ‌്ണുപുരിലെ തൃണമൂൽ എംഎൽഎ തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ‌് ഇന്നലെ ബിജെപിയിലേക്ക‌് ചേക്കേറിയത‌്.


പ്രധാന വാർത്തകൾ
 Top