17 June Monday

ബംഗാളിൽ തൃണമൂൽ-ബിജെപി അക്രമം: കാഴ‌്ചക്കാരായി പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019


ഗോപി
ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിലുള്ള അക്രമം തുടരുന്നു. പരസ്പരം ഓഫീസുകൾ കൈയേറാനും ആധിപത്യം സ്ഥാപിക്കാനുമുള്ള ശ്രമത്തിൽ ഇരുപക്ഷത്തെയും നിരവധിപേർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. പൊലീസ‌് കാഴ‌്ചക്കാരായി. ലോക‌്സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന‌് എംഎൽഎമാർക്കു പുറമെ സംസ്ഥാനത്തൊട്ടാകെ നിരവധി മുനിസിപ്പൽ കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ‌്. തുടർന്ന‌് പലയിടങ്ങളിലും തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുത്തു. ഫീസുകൾ തിരിച്ചുപിടിക്കാനുള്ള തൃണമൂൽ ശ്രമമാണ‌് സംഘർഷമായത‌്. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമങ്ങളിൽ ജനജീവിതം സ്തംഭിച്ചു.

ചണമില്ലുകളുൾപ്പെടെ പല തൊഴിൽശാലകളിലും തൊഴിലാളികളെത്തുന്നില്ല. മേദിനിപ്പുർ, ഉത്തര–- ദക്ഷിണ 24 പർഗാനാസ്, ബിർഭും, നാദിയ, കൂച്ച് ബിഹാർ, പുരുളിയ തുടങ്ങിയ ജില്ലകളിൽ വൻതോതിൽ അക്രമമരങ്ങേറി.

ബിജെപിയും തൃണമൂലും സിപിഐ എമ്മിനു നേരെയും അക്രമം തുടരുകയാണ‌്. ഉത്തര 24 പർഗാനാസ് ജില്ലയിലെ ഭാട്ട്ഭാഡയിൽ സിപിഐ എം ബ്രാഞ്ച‌് ഓഫീസ് പിടിച്ചെടുക്കാൻ ബിജെപിക്കാർ നടത്തിയ ശ്രമം നാട്ടുകാർ സംഘടിതമായി ചെറുത്ത‌് പരാജയപ്പെടുത്തി. തൃണമൂലുകാർ കൈയേറിയ നിരവധി സിപിഐ എം ഓഫീസുകൾ തെരഞ്ഞെടുപ്പിനുശേഷം തിരിച്ചുപിടിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top