20 January Monday

ദളിത് യുവാവിനെ പ്രണയിച്ച ആദിവാസി യുവതിക്ക് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

ഭോപ്പാല്‍> മധ്യപ്രദേശില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ആദിവാസി യുവതിയെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 21 കാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍  വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു.

യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് യുവതി വീടുവിട്ട് പോവാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതിനിടെയാണ് മര്‍ദ്ദനമുണ്ടായത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top