21 July Sunday

കരിനിയമവുമായി യുപി: സർവകലാശാലകളില്‍ ‘രാജ്യദ്രോഹം' ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

ന്യൂഡൽഹി
ഉത്തർപ്രദേശിൽ സ്വകാര്യ സർവകലാശാലകൾ ‘ദേശവിരുദ്ധ പ്രവർത്തനത്തില്‍’ ഏര്‍പ്പെടില്ലെന്ന്  മുതല്‍ സര്‍ക്കാരിന് രേഖാമൂലം ഉറപ്പുനല്‍കണം. ഇല്ലെങ്കില്‍ സർവകലാശാലകളുടെ അംഗീകാരം റദ്ദാക്കും. വിദ്യാർഥി പ്രക്ഷോഭങ്ങൾ അടിച്ചമര്‍ത്താന്‍  ഉദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സിന്  മന്ത്രിസഭാ യോഗം അം​ഗീകാരം നല്‍കി. വിദ്യാർഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കാനും സ്വകാര്യ സർവകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കമാണിതെന്ന്  പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജൂലൈ 18ന‌് നിയമസഭയിൽ ഓര്‍ഡിനന്‍സിനുപകരമുള്ള ബില്‍ അവതരിപ്പിക്കും.

ഓർഡിനൻസ‌് പാസാകുന്നതോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനാകും സ്വകാര്യ സർവകലാശാലയുടെ ചുമതല. സർവകലാശാലകൾ ഹോണററി ബിരുദം നൽകുന്നതിനുമുമ്പ‌് സർക്കാരിന്റെ അനുവാദം വാങ്ങണം.ആർഎസ‌്എസ‌് ആശയം അടിച്ചേൽപ്പിക്കുന്നതിന‌ായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭയവും സമ്മർദവും സൃഷ‌്ടിക്കുകയാണെന്ന് കോണ്‍​ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു.

സർവകലാശാലകളിൽ കേന്ദ്ര–-സംസ്ഥാന ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നത്.
 


പ്രധാന വാർത്തകൾ
 Top