12 December Thursday

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ശ്രീനഗർ > ഞായറാഴ്ച ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക ലഷ്കറെ തായ്ബ ഭീകരവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ശ്രീനഗർ സ്വദേശികളായ ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്.‌‌

ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലായിരുന്നു ആക്രമണം ഉണ്ടായത്. ടൂറിസം ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമാക്കി ഭീകരർ ഗ്രനേഡ് എറിഞ്ഞു. ലഷ്കറെ തായ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top