28 November Sunday

കവർച്ചാ സംഘം ട്രെയിനിൽ യുവതിയെ ബലാത്സം​ഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


മുംബൈ
മുംബൈ–- ലഖ്‌നൗ പുഷ്പക് എക്സ്പ്രസിൽ എട്ടംഗ കവർച്ചാസംഘം ഇരുപതുകാരിയെ ബലാത്സം​ഗം ചെയ്തു. വെള്ളിയാഴ്ച രാത്രി ഇഗത്പുരി സ്റ്റേഷനിൽനിന്നാണ് സായുധ കവർച്ചാ സം​ഘം സ്ലീപ്പർ കോച്ചിൽ കയറിയത്. യാത്രക്കാരില്‍നിന്ന്‌ പണവും സ്വര്‍ണവും കവര്‍ന്നു. ചെറുക്കാൻ ശ്രമിച്ച ആറു പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിനിടെയാണ് കോച്ചിലുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

കസാറ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിൽ യാത്രക്കാരുടെ ബഹളം കേട്ടാണ്‌ റെയിൽവേ പൊലീസ് ഇടപെട്ടത്‌. നാല് പ്രതികളെ പൊലീസ് അറസ്‌റ്റുചെയ്‌തു.  നാല് പേർ രക്ഷപ്പെട്ടു. പിടിയിലായവരിൽ നിന്ന് 34,000 രൂപ കണ്ടെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top