23 May Thursday

ഹൗറ- ന്യൂഡൽഹി എക‌്സ‌്പ്രസ‌് പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കാൺപുർ> ഹൗറ–- ന്യൂഡൽഹി പൂർണ എക‌്സ‌്പ്രസ‌് പാളം തെറ്റിയതിനെത്തുടർന്ന‌് 14 പേർക്ക‌് പരിക്ക‌്. ശനിയാഴ‌്ച പുലർച്ചെ ഉത്തർപ്രദേശിലെ കാൺപുരിലാണ‌് ട്രെയിൻ പാളം തെറ്റിയത‌്. കാൺപുരിൽനിന്ന‌് 20 കിലോമീറ്റർ അകലെ റൂമ റെയിൽവേ സ‌്റ്റേഷനിലാണ‌് അപകടമുണ്ടായത‌്. ഹൗറയിൽനിന്ന‌് ഡൽഹിയിലേക്ക‌് പോവുകയായിരുന്നു ട്രെയിൻ. 12 കോച്ചിൽ നാലെണ്ണമാണ‌് പാളംതെറ്റി മറിഞ്ഞത‌്. ഉയർന്ന പൊലീസ‌് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മറ്റു യാത്രക്കാരെ കാൺപുർ റെയിൽവേ സ‌്റ്റേഷനിലെത്തിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top