ഗ്യാങ്ടോക്ക് > സിക്കിമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സിലിഗുരിയിൽ നിന്ന് ഗ്യാങ്ടോക്കിലേക്ക് പോയ ബസ് തീസ്ത നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭിവിച്ചത്. ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ പതിനഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..