പെണ്ണൈ നദിയിൽ വിഷ നുര; ആശങ്കയിൽ ഹൊസൂർ
ഹൊസൂർ > ശക്തമായ മഴയെ തുടർന്ന് കെല്ലവരപ്പള്ളി അണക്കെട്ട് തുറന്നതോടെ ഹൊസൂരിലെ പെണ്ണൈ നദിയിൽ വിഷനുര. കനത്ത മഴയായതിനാൽ കർണാടയിൽ നിന്ന് വെള്ളം കൂടുതലായപ്പോഴാണ് ഡാം തുറക്കേണ്ടി വന്നത്. കർണാടകയിലെ ഫാക്ടറികളിൽ നിന്ന് സംസ്കരിക്കാത്ത വ്യാവസായിക മാലിന്യങ്ങളാണ് നദി മലിനമാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറികൾ മഴയെ മറയാക്കി നദിയിലേക്ക് മാലിന്യം തള്ളിയെന്നാണ് കരുതുന്നത്.
നദിയിൽ വിഷം കലർന്നത് ദുഃഖകരമായ സംഭവമാണെന്ന് കോട്ടക് സ്കൂൾ ഓഫ് സസ്റ്റൈനബിലിറ്റിയുടെ ഡീൻ പ്രൊഫസർ സച്ചിദ നന്ദ് ത്രിപാഠി പറഞ്ഞു. സംസ്‌കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യങ്ങളുമാണ് മലിനീകരണത്തിന് കാരണമെന്ന് ത്രിപാഠി വ്യക്തമാക്കി.
0 comments