21 April Sunday

ആകര്‍ഷകമായ കക്കൂസുകള്‍ ഗ്രാമങ്ങളിലുണ്ടാകും; അവ കാണാൻ വിദേശികൾ കൂട്ടമായി വരും: നരേന്ദ്ര മോഡി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ന്യൂഡൽഹി> ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന കക്കൂസുകള്‍ നിര്‍മിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള പുതിയ നീക്കവുമായി മോഡി മോഡി സര്‍ക്കാര്‍ രംഗത്ത്. മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകൾ ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാൻ വിദേശികൾ കൂട്ടമായി വരുമെന്നും മോഡി ഹരിയാനയിൽ പറഞ്ഞു. വിദേശികളെ കൂടുതലായി ഇന്ത്യയിലേക്ക‌് ആകര്‍ഷിക്കാനാണ് പുതിയ ശ്രമവുമായി സർക്കാർ എത്തിയിരിക്കുന്നത‌്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.

യൂറോപ്പിൽ ചുവരുകളിൽ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദർശിക്കാൻ ധാരാളം ടൂറിസ്റ്റുകൾ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യൻ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും മോഡി പറഞ്ഞു. സ്വച് സുന്ദര്‍ ശൌചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് കക്കൂസുകളുടെ പുറംമോടി കൂട്ടിയിരിക്കുന്നത്. അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top