19 May Sunday

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

ചെന്നൈ> ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു.ടിക് ടോക്കിന്റെ പുനപരിശോധനാ ഹര്‍ജിയിലാണ് നടപടി.  ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

 അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ്  മദ്രാസ് ഹൈക്കോടതി ടിക് ടോക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 

 ബുധനാഴ്ച തീരുമാനമെടുത്തില്ലെങ്കില്‍ ടിക് ടോക്കിന്റെ നിരോധനം നീക്കിയതായി കണക്കാക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നിരോധനം നീക്കിയത്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top