10 September Tuesday

തും​ഗഭദ്ര അണക്കെട്ട് ; കൂടുതൽ വെള്ളം ഒഴുക്കിവിടുന്നു 
അറ്റകുറ്റപ്പണി വൈകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


മംഗളൂരു
കര്‍ണാടക ഹോസ്പേട്ടിലെ തുംഗഭദ്ര അണക്കെ‌ട്ടിലെ ( പമ്പാസാഗർ) തകര്‍ന്ന പത്തൊമ്പതാം ​ഗേറ്റ് പുനസ്ഥാപിക്കാനുള്ള ജോലി തുടങ്ങാന്‍ രണ്ടുദിവസമെങ്കിലും എടുക്കും. നിലവിലെ ശേഷിയായ 105 ടിഎംസിയിൽ നിന്ന്‌ തിങ്കളാഴ്‌ചയോടെ 12 ടിഎംസി വെള്ളം പുറത്തേക്ക്‌ ഒഴുക്കിവിട്ടു. 65 ടിഎംസി മുതൽ 55 ടിഎംസി വരെ വെള്ളം ഒഴുക്കി വിട്ടാൽ  ജോലികൾ ആരംഭിക്കാമെന്നാണ്‌ വിദ​ഗ്ധരുടെ നി​ഗമനം. കൂടുതൽ വെള്ളം പുറത്തുവിടുന്നത് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി. ഇവിടെ ജാ​ഗ്രതാനിര്‍​ദേശം നൽകി.

നിലവിൽ പുറത്തേക്ക്‌ ഒഴുകുന്നതിൽ 35,000 ക്യൂസെക്‌സ്‌ വെള്ളവും പത്തൊമ്പതാം ഗേറ്റിലൂടെയാണ് പോകുന്നത്. തകർന്ന ഗേറ്റിലൂടെയുള്ള ഈ ശക്തമായ നീരൊഴുക്ക്‌ അണക്കെട്ടിന്‌ കൂടുതൽ നാശനഷ്‌ടമുണ്ടാക്കുമൊയെന്ന ആശങ്കയുമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top