05 August Wednesday

തൂത്തുക്കുടി സംഭവം: പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

ന്യൂഡല്‍ഹി> തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ജയരാജ്, മകന്‍ ഫെനിക്സ് എന്നിവരെ  മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതിനെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തിയായി  അപലപിച്ചു. ഇതില്‍ പങ്കാളികളായ എല്ലാ പൊലീസുകാരുടെയും പേരില്‍  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302--ാം വകുപ്പുപ്രകാരം കൊലക്കുറ്റം ചുമത്തണം.
 
സംഭവത്തിനു  പിന്നിലുള്ളവരെ കണ്ടെത്താനും സംവിധാനത്തിലെ പിഴവുകള്‍ മനസ്സിലാക്കാനും രാഷ്ട്രീയ ഉത്തരവാദിത്തം നിശ്ചയിക്കാനും ഉന്നതതല അന്വേഷണം നടത്തണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
   സംസ്ഥാനസര്‍ക്കാരില്‍നിന്നും നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ സിപിഐ എം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top