24 October Thursday

കേന്ദ്രം ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കുന്നു: ഡോ.തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ന്യൂഡൽഹി  > കേന്ദ്രത്തിന്റേത്‌  ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കുന്ന നടപടിയാണെന്ന്‌ ധനമന്ത്രി ഡോ:തോമസ്‌ ഐസക്‌ പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 കേന്ദ്രത്തിന്റേത്‌ സംസ്ഥാനങ്ങളെ പുറകോട്ടടുപ്പിക്കുന്ന നടപടിയാണ്‌. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50 ശതമാനമായി വർധിപ്പിക്കണം. സംസ്ഥാനങ്ങളുടെ പണം കവരുന്ന നടപടിയാണ്‌ കേന്ദ്രത്തിന്റേത്‌. ഈ നടപടി തുടർന്നാൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക്‌ മേൽ അടിച്ചേൽപ്പിക്കുകയാണ്‌. ഇതിനായി ധനകാര്യ കമീഷനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top