17 October Thursday

കർണാടകം: ഗവർണറുടെ അന്ത്യശാസനം ; ഉച്ചയ‌്ക്ക‌് ഒന്നരയ്ക്ക് മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ബംഗളൂരു
കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ. ഗവർണർ വാജുഭായ‌് വാല ഇതുസംബന്ധിച്ച‌് മുഖ്യമന്ത്രിക്ക‌് കത്ത‌് നൽകി. വ്യാഴാഴ‌്ച തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ‌് വേണമെന്ന‌് ഗവർണർ നേരത്തെ സപീക്കർക്ക‌് കത്ത‌് നൽകിയിരുന്നു. ഇത‌് തള്ളിയാ‌ണ‌് സ‌്പീക്കർ വോട്ടെടുപ്പ‌് നീട്ടിയത‌്. ഇതോടെ ഗവർണറുടെയും നിയമസഭയുടെയും അധികാര തർക്കം ഉടലെടുത്തു.

വ്യാഴാഴ‌്ച രാവിലെ പതിനൊന്നിനാണ‌്   മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത‌്. വെള്ളിയാഴ‌്ച രാവിലെ 11ന‌് സഭ വീണ്ടും സമ്മേളിക്കും. വ്യാഴാഴ‌്ച വോട്ടെടുപ്പ‌് നടത്താത്തതിൽ പ്രതിഷേധിച്ച‌് നിയമസഭയിൽ ബിജെപി എംഎൽഎമാർ സത്യാഗ്രഹമിരിക്കുകയാണ‌്. എംഎൽഎമാർക്ക‌് വിപ്പ‌് നൽകാനുള്ള അവകാശത്തിൽ വ്യക്തതതേടി വെള്ളിയാഴ‌്ച കോൺഗ്രസ‌് സുപ്രീം കോടതിയെ സമീപിക്കും.

ഒറ്റവരിയിൽ വിശ്വാസപ്രമേയം
വ്യാഴാഴ‌്ച രാവിലെ  തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയായിരുന്നു  മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത‌്. തങ്ങളുടെ എംഎൽഎ ശ്രീമന്ത‌് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപിച്ച‌് കോൺഗ്രസ‌് എംഎൽഎമാർ സഭയിൽ ബഹളംവച്ചു. പാട്ടീൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിന്റെ ചിത്രം പിന്നീട‌് വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. 

വീണ്ടും കോടതിയിലേക്ക‌്

വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസവോട്ടെടുപ്പ‌് വേഗത്തിൽ നടത്താൻ നടപടിവേണമെന്ന‌് ആവശ്യപ്പെട്ട‌് ബിജെപി നേതാക്കൾ ഗവർണറെ  സമീപിച്ചിരുന്നു‌. നിയമസഭയിൽ സ‌്പീക്കർക്കാണ‌് അധികാരമെന്നാണ‌് കോൺഗ്രസിന്റെ നിലപാട‌്.

വിമത എംഎല്‍എമാരെ സഭാനടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ സ്പീക്കര്‍ കെ ആർ രമേഷ‌് കുമാർ അഡ്വ. ജനറലില്‍നിന്ന‌് നിയമോപദേശം തേടും.  

സർക്കാർ വീണേക്കും
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ജെഡിഎസ‌്–- കോൺഗ്രസ‌് സഖ്യസർക്കാർ  വീഴും. 13 കോൺഗ്രസ‌് എംഎൽഎമാരും മൂന്ന‌് ജെഡിഎസ‌് എംഎൽഎമാരും രാജിവച്ചതോടെ സർക്കാർ  ന്യൂനപക്ഷമായി. വിശ്വാസവോട്ടെടുപ്പ‌് തിങ്കളാഴ‌്ചവരെ ‌നീട്ടിക്കൊണ്ടുപോകാൻ മാത്രമേ കുമാരസ്വാമി സർക്കാരിന‌് കഴിയൂ.


പ്രധാന വാർത്തകൾ
 Top