11 December Wednesday

അർജുനായുള്ള തിരച്ചിൽ; പന്ത്രണ്ടാം ദിവസത്തെ രക്ഷാ ദൗത്യം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

അങ്കോള >  കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി അർജുന്‌ വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ ഡൈവർ ഈശ്വർ മാൽപെ നിരവധി തവണ ഡൈവിങ്ങ് നടത്തിയെങ്കിലും അർജുനെക്കുറിച്ചുള്ള നിർണായക വിവരങ്ങളൊന്നും കണ്ടെത്താനായില്ല. ​

ഗം​ഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായിരുന്നു. നദിയിലിറങ്ങുന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഈശ്വർ മാൽപെ പറ‍ഞ്ഞു. നദിയിൽ മരത്തടികളുള്ളതും രക്ഷാ ദൗത്യം പ്രതിസന്ധിയിലാക്കി. നാളെയും തിരച്ചിൽ തുടരുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. വെള്ളത്തിനടിയിലെ സീറോ വിസിബിലിറ്റി തിരച്ചിലിന് വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്.

മാർക്കു ചെയ്ത മുഴുവൻ സ്ഥലത്തും ഇന്ന് പരിശോധന നടത്തി. ഇന്നത്തെ രക്ഷാ ദൗത്യം വിഫലമായിരുന്നെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. തിരച്ചിലിന് ഡ്രഡ്ജർ ഉൽപ്പെടെയുള്ളവ എത്തിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും എംഎൽഎ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top