27 September Sunday

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ നടപടി സ്വീകരിക്കുമെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

ന്യൂഡൽഹി> രാഷ്ട്രീയത്തിലെ  ക്രിമിനൽവൽക്കരണം തടയാൻ കർശനനടപടി സ്വീകരിക്കേണ്ട സമയമായെന്ന്‌ സുപ്രീംകോടതി.  ജനാധിപത്യസംവിധാനം  ശക്തിപ്പെടുത്താൻ ക്രിമിനലുകളുടെ രാഷ്ട്രീയപ്രവേശം തടയേണ്ടത്‌ അനിവാര്യമാണെന്ന് ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, എസ്‌ രവീന്ദ്രഭട്ട്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു.

ക്രിമിനൽ പശ്‌ചാത്തലമുള്ളവർക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയപാർടികൾ ടിക്കറ്റ്‌ നൽകരുത് എന്നതടക്കമുള്ള മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കോടതിയോട് അഭ്യര്‍ഥിച്ചു.  ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന്‌ നേരത്തെ ഉത്തരവിട്ടെങ്കിലും അതുകൊണ്ട് ക്രിമിനലുകള്‍ മത്സരിപ്പിക്കുന്നതിൽ കുറവുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ചൂണ്ടിക്കാട്ടി. സാധ്യമായ നടപടികളെ കുറിച്ച്‌ ചർച്ച ചെയ്‌ത്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോർട്ട്‌ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ കോടതി നിർദേശിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top