21 February Thursday

ബംഗാളിലെ ബിജെപി രഥയാത്രയ്‌ക്ക്‌ സുപ്രീംകോടതിയും അനുമതി നിഷേധിച്ചു; യാത്ര ക്രമസമാധാന പ്രശ്‌നമുണ്ടാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

ന്യൂഡൽഹി> ബംഗാളിൽ ബിജെപി നടത്താൻ നിശ്ചയിച്ചിരുന്ന രഥയാത്രയ്‌ക്ക്‌ സുപ്രിംകോടതി അനുമതി നിഷേധിച്ചു. 

രഥയാത്ര ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന സർക്കാറിന്റെ വാദം അംഗീകരിച്ചാണ്‌ നടപടി. രഥയാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച കൊൽക്കത്ത ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിജെപിയാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. ഹർജി പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷnaayaനായ  ബെഞ്ച്‌ സംസ്ഥാന സർക്കാriരിനോട്‌ പ്രതികരണം ആരാഞ്ഞു. രഥയാത്ര ക്രമസമാധാന പ്രശ്‌നമുള്ള മേഖലയിലൂടെയാണ്‌ നിശ്ചയിച്ചിട്ടുള്ളതെന്നും സുരക്ഷയൊരുക്കാനാവില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. സർക്കാറിന്റെ വാദം അംഗീകരിച്ച കോടതി നിലവിലെ സാഹചര്യത്തിൽ രഥയാത്രയ്‌ക്ക്‌ അനുമതി നൽകാനാവില്ലെന്ന്‌ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത്‌ റാലികളും യോഗങ്ങളും സംഘടിപ്പിക്കുന്നതിന്‌ തടസമില്ലെന്ന്‌ കോടതി വ്യക്തമാക്കി.
 
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്പ്‌ വർഗീയ ധ്രുവീകരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ്‌ കോടതി ഇടപെടൽ.

പ്രധാന വാർത്തകൾ
 Top