05 December Thursday

വിദ്യാർഥിയെ ലൈം​ഗികമായി പീഡിപ്പിച്ചു; കാൻപൂരിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ലഖ്നൗ > കാൻപൂരിൽ നീറ്റ് വിദ്യാർഥിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് എൻട്രൻസ് കോച്ചിങ് അധ്യാപകർ അറസ്റ്റിൽ. കാൻപൂരിൽ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്ററിലെ അധ്യാപകരായ സഹിൽ സിദ്ദിഖി(32), വികാസ് പോർവാൾ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.

2022ലാണ് പെൺകുട്ടി എൻട്രൻസ് കോച്ചിങ്ങിനായി കാൻപൂരിലെ കോച്ചിങ് സെന്ററിൽ ചേരുന്നത്. ആ വർഷം ജനുവരിയിൽ കോച്ചിങ് സെന്ററിലെ ബയോളജി അധ്യാപകനായ സഹിൽ സിദ്ദിഖി വിദ്യാർഥികൾക്കെല്ലാമായി ഒരു പാർട്ടി തന്റെ ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ടെന്നും പെൺകുട്ടിയോട് വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഫ്ലാറ്റിലെത്തിയപ്പോൾ മറ്റാരുമുണ്ടായിരുന്നില്ല. മദ്യം നൽകി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി ആരോപിച്ചു.

പിന്നീട് പലതവണ സഹിൽ സിദ്ദിഖി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും ഇയാളുടെ ഫ്ലാറ്റിൽ തടഞ്ഞുവെച്ചതായും വീണ്ടും പാർട്ടികളിൽ പങ്കെടുക്കാൻ നിർബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അത്തരമൊരു പാർട്ടിക്കിടെ കെമിസ്ട്രി അധ്യാപകൻ വികാസ് പോർവാൾ പെൺകുട്ടിയെ ലൈം​ഗികമായി അതിക്രമിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top