14 November Thursday

തിരച്ചിൽ അവസാനിപ്പിക്കില്ല; നാളെ രക്ഷാദൗത്യം തുടരും: എംഎൽഎ സതീഷ് കൃഷ്ണ സെയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഷിരൂർ > ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത് കാണാതായ ട്രക്ക്‌ ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. കാർവാറിൽ നാളെ റെഡ് അലർട്ട ആണ്. അതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തിരച്ചിൽ തുടരുകയെന്നും എംഎൽഎ വ്യക്തമാക്കി.

കാലാവസ്ത അനുകൂലമല്ലെങ്കിൽ താത്കാലികമായി മാത്രമാകും തിരച്ചിൽ നിർത്തുന്നത്.  ഗം​ഗാവലി പുഴയിലെ തിരച്ചിൽ  പൂർണമായും അവസാനിപ്പിക്കില്ല. നാവിക സേനയും ഐബോഡും അടയാളപ്പെടുത്തിയ സ്ഥലങ്ങളിലായിരിക്കും നാളെ പരിശോധന നടത്തുന്നത്. 

ഇന്നത്തെ പരിശോധനയിൽ ലോറിയുടെ പിൻഭാ​ഗത്തെ നാല് ടയറുകൾ കണ്ടെത്തിയിരുന്നു. പുഴയിൽ നിന്ന് കയറും ലോറിയുടെ ക്രാഷ് ​ഗാർ‍‍ഡും കണ്ടെത്തി. ഇവ അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top