12 December Thursday

ജോധ്പൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 50 വയസുകാരിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ജയ്പൂർ > രാജസ്ഥാനിലെ ജോധ്പൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 50 വയസുകാരിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിൽ കണ്ടെത്തി. ജോധ്പൂരിൽ ബ്യൂട്ടീഷ്യനായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. സുഹൃത്താണ് ഇവരെ കൊലപ്പെടുത്തിയതെന്നും ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്രതിയുടെ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒക്‌ടോബർ 28നാണ് അനിത ചൗധരിയെ കാണാതായത്. ബ്യൂട്ടിപാർലർ അടച്ചതിന് ശേഷം രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അനിതയുടെ ഭർത്താവ് മൻമോഹൻ ചൗധരി ജോധ്പൂർ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അനിത ചൗധരിയുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്ന അതേ കെട്ടിടത്തിൽ കടയുള്ള ഗുൽ മുഹമ്മദ് എന്ന ഗുലാമുദ്ദീനാണ് അനിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബ്യൂട്ടിപാർലർ അടച്ചതിന് ശേഷം ഓട്ടോയിൽ അനിത മടങ്ങിയതായി സർദാർപുര പോലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് സിംഗ് റാത്തോഡ് പറഞ്ഞു. ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിലൂടെ പ്രതി താമസിക്കുന്ന ഗംഗനയിലേക്ക് അനിത പൊയതായി വിവരം ലഭിച്ചു.  പൊലീസ് ഓട്ടോ ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തി. ആ സമയത്ത് ഗുൽമുഹമ്മദിന്റെ ഭാര്യ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി താൻ സഹോദരിയുടെ വീട്ടിലായിരുന്നെന്ന് അവർ മൊഴി നൽകി.‌‌‌

അനിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഗുൽ മുഹമ്മദ് പറഞ്ഞു. ഇയാളുടെ വീടിന് സമീപം 12 അടി താഴ്ചയിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ബാഗുകളിൽ  പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് റാത്തോഡ്  പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് മാറ്റി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top