12 October Saturday

രാജ്യത്തെ ചെലവേറിയ ദേശീയ പാത; ടോളിൽ മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മുംബൈ > മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ചെലവ് കൂടും. രാജ്യത്തെ ചെലവേറിയ ദേശീയ പാതയായിലോന്നായി മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മാറി. ഈ ദേശീയപാതയിൽ യാത്രക്കാർ അടയ്ക്കേണ്ടിവരുന്ന ടോൾ നിരക്ക് മറ്റ് ദേശീയ പാതകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

മഹാരാഷ്ട്രയിലെ രണ്ട് വലിയ ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയിലൂടെയുള്ള യാത്രയ്ക്ക് ഒരു കാർ യാത്രക്കാരൻ നൽകേണ്ടി വരുന്നത് 320 രൂപയാണ്. ഇത് ഒരു ദിശയിലേക്ക് മാത്രം. 94.5 കിലോമീറ്ററാണ് മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയുടെ ദൂരം. 3.4 രൂപയാണ് ഒരു കിലോമീറ്ററിന് ഈടാക്കുന്നത്. രാജ്യത്തെ മറ്റ് ദേശീയ പാതകളിൽ 1 രൂപയാണ് ശരാശരി നിരക്ക്.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ നിർമിച്ചത്. രണ്ട് ന​ഗരങ്ങൾക്കുമിടയിലെ യാത്രാ ദൈർഘ്യം ദേശായ പാത വന്നതോടെ മൂന്ന് മണിക്കൂറിൽ നിന്ന് ഒരുമണിക്കൂറായി ചുരുങ്ങി. 1630 കോടിയായിരുന്നു പാതയുടെ നിര്‍മാണച്ചെലവ്.

ഒരു വർഷത്തിൽ ആറ് ശതമാനം വച്ച് മൂന്ന് വർഷം കൂടുമ്പോൾ 18ശതമാനമാണ് ടോൾ വർധിപ്പിക്കുന്നത്. 270 രൂപയിൽ നിന്നും 2023 ഏപ്രിലിൽ 320 രീപയായി ടോൾ നിരക്ക് വർധിപ്പിച്ചു. മിനിബസ്, ടെമ്പോ പോലെയുള്ള വാഹനങ്ങളുടെ ടോൾ നിരക്ക് 420 രൂപയിൽ നിന്നും 495 രൂപയായാണ് ഉയർത്തിയത്.

ടു ആക്‌സില്‍ ട്രക്കുകള്‍ക്ക് 585 രൂപയായിരുന്നത് 685 രൂപയായി വർധിപ്പിച്ചു. 797 രൂപ നല്‍കിയിരുന്ന ബസുകള്‍ക്ക് 940 രൂപയാണ് നല്‍കേണ്ടി വരുന്നത്. 2026-ലാണ് ഇനി ടോള്‍ വര്‍ധിപ്പിക്കേണ്ടതെങ്കിലും 2030 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top