14 December Saturday

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന്‌ നേരെ ഭീകരാക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ശ്രീനഗർ>  ജമ്മുകശ്‌മീരിൽ സൈനികവാഹനത്തിന്‌ നേരെ ഭീകരരുടെ വെടിവെപ്പ്‌. അഖ്‌നൂർ സെക്ടറിൽ വെച്ച്‌ വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട്‌ വെടിയുതിർത്തതായി സൈന്യം പറഞ്ഞു. കരസേനയുടെ ആംബുലൻസിന്‌ നേരെയാണ്‌  ആക്രമണം ഉണ്ടായത്‌. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക്‌ കടന്നതായാണ്‌ റിപ്പോർട്ട്‌. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചാമത്തെ ഭീകരാക്രമണമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top