10 October Thursday

കുപ്‍വാരയിൽ 3 ഭീകരരെ 
വധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ശ്രീന​ഗര്‍
ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നിയന്ത്രണ രേഖയിൽ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം തകര്‍ത്തു. മൂന്നു ഭീകരരെ വധിച്ചു. രണ്ട് എകെ റൈഫിളും ഒരു പിസ്റ്റളും നാല് ​ഗ്രനേഡുമടക്കുള്ളവ പിടിച്ചെടുത്തു.  രണ്ടിടങ്ങളിലായി ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ വെടിവയ്പ് വ്യാഴം രാവിലെവരെ നീണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top