21 March Thursday

കശ‌്മീരിൽ ഈവർഷം 232 ഭീകരർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

ശ്രീനഗർ > ജമ്മു കശ‌്മീരിൽ ഈവർഷം ഡിസംബർ 5വരെ 232 ഭീകരരെ സുരക്ഷാസേന വധിച്ചെന്ന‌് സൈനികവൃത്തങ്ങൾ അറിയിച്ചു. ജൂൺ 15നും സെപ‌്തംബർ 14നും ഇടയിൽ 51 ഭീകരരും സെപ‌്തംബർ 15നും ഡിസംബർ 5നും ഇടയിൽ 85 ഭീകരരും കൊല്ലപ്പെട്ടു. താഴ‌്‌വരയിൽ വിദേശികളടക്കം 240 ഭീകരർ സജീവമാണെന്നും സൈന്യം അറിയിച്ചു.

സുരക്ഷാ സൈനികരടക്കം എട്ട‌ുപേർ ജൂൺ 15നും സെപ‌്തംബർ 14നും ഇടയിൽ കൊല്ലപ്പെട്ടു. 216 പേർക്ക‌് പരിക്കേറ്റു. സെപ‌്തംബർ 15നും ഡിസംബർ 5നും ഇടയിൽ രണ്ട‌ുപേരാണ‌് കൊല്ലപ്പെട്ടത‌്. 170 പേർക്ക‌് പരിക്കേറ്റു. സുരക്ഷാ സേനയ‌്ക്കെതിരായ കല്ലേറിലും നിരവധി പേർക്ക‌് പരിക്കേറ്റു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top