27 June Thursday

കശ്‌മീരിലെ അനന്ത്‌നാഗിൽ ഭീകരരുടെ വെടിവയ്‌പ്പ്‌; മൂന്ന്‌ സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ശ്രീനഗര്‍ > സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സംഘത്തിനുനേരെ ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരുടെ വെടിവെപ്പ്. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാർ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. അനന്തനാഗിലെ കെ പി ചൗക്കിലാണ്‌ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top