05 July Sunday

ഹിമപാതം: കശ്മീരില്‍ പത്തുമരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ശ്രീന​ഗര്‍ >  ജമ്മു കശ്മീരിലുണ്ടായ ഹിമപാതങ്ങളില്‍ അഞ്ച് ജവാന്മാരടക്കം പത്ത് പേര്‍ മരിച്ചു. കുപ്പവാരാ ജില്ലയിലെ മാച്ചില്‍ മേഖലയിലുണ്ടായ ഹിമപാതത്തില്‍ നാല് ജവാന്മാര്‍ മരിച്ചു. അഞ്ച് സെെനികര്‍ കുടുങ്ങിക്കിടക്കുകയാണ്. നിയന്ത്രണ രേഖയ്‌ക്ക്‌ സമീപത്തുണ്ടായ ഹിമപാതത്തില്‍ ബിഎസ്‌എഫ്‌ സൈനികന്‍ മരിക്കുകയും ആറ് പേരെ രക്ഷിക്കുകയും ചെയ്തു. സോന്‍മാര്‍ഗിലെ കുലാന്‍ ​ഗ്രാമത്തിലുണ്ടായ ഹിമപാതത്തില്‍ അഞ്ച് ​ഗ്രാമീണര്‍ മരിച്ചു. സൈന്യം നടത്തിയ തെരച്ചിലില്‍ ഒരു സൈനികനെ കണ്ടെത്തി.
 


പ്രധാന വാർത്തകൾ
 Top