30 November Monday

തെലങ്കാനയിൽ ഒൻപത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ; ആത്മഹത്യയെന്ന് നിഗമനം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

തെലങ്കാന > തെലങ്കാനയിലെ വാറങ്കലിൽ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒൻപത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേർ, തൃപുരയിൽ നിന്നുള്ള ഒരാൾ, ബീഹാറിൽ നിന്നുള്ള രണ്ടുപേർ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ചണച്ചാക്ക് നിർമാണ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ്.

രണ്ടുദിവസം മുൻപ് ഇവരെയെല്ലാം കാണാതിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കമ്പനിയോട് ചേർന്നുള്ള കിണറ്റിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ മർദ്ദനമേറ്റപാടുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തികപ്രതിസന്ധി അലട്ടിയതിനെ തുടർന്ന് തൊഴിലാളികൾ ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനമാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top