15 October Tuesday

മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരണം; 20 കാരൻ പാമ്പുകടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഹൈദരാബാദ് > മൂർഖനെ വായിൽ കടിച്ചുപിടിച്ച് റീൽസ് ചിത്രീകരിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 20 കാരനായ ശിവ് രാജാണ് മരിച്ചത്. വായിൽ മൂർഖൻ പാമ്പിനെ കടിച്ചു പിടിച്ച് നിൽക്കുന്ന ശിവരാജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ശിവരാജനും അച്ഛനും പാമ്പുകളെ കൊന്നാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ചേർന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പിതാവിന്റെ നിർദേശ പ്രകാരമാണ് ശിവരാജ് പാമ്പിനെ വായിൽ കടിച്ചു പിടിച്ചു നിൽക്കുന്നത്. കൈയിൽ പാമ്പിനെ എടുത്താണ് വായിൽ കടിച്ചുപിടിക്കുന്നത്. ശേഷം കൈവിടുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ശിവരാജ് കൈയുയർത്തി കാണിക്കുന്നതിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിന് ശേഷമാണ് പാമ്പ് കടിക്കുന്നത്. പാമ്പ് കടിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ ഇല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top