13 December Friday

ഭക്ഷ്യസുരക്ഷയുടെ ഭാ​ഗമായി മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ഹൈദരാബാദ് > ഭക്ഷ്യസുരക്ഷയുടെ ഭാ​ഗമായി പച്ചമുട്ടകൊണ്ടുള്ള മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടര്‍ന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.

മയോണൈസ് നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷത്തേക്ക് നിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മുട്ടയില്ലാതെ ഉണ്ടാക്കുന്ന മയോന്നൈസ് ഉപയോ​ഗിക്കാം.

സാന്‍ഡ്‌വിച്ച്, മോമോസ്, ഷവര്‍മ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ മുട്ട ചേര്‍ത്ത മയോണൈസ് ഉപയോഗിക്കുന്നതിലൂടെ നിരവധി ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതികളെ തുടർന്ന് ഭക്ഷണശാലകളിൽ ഉദ്യോ​ഗസ്ഥർ വ്യാപക പരിശോധന നടത്തി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top