15 September Sunday

പത്രിക തള്ളിയതിനെതിരെ തേജ് ബഹദൂറിന്റെ ഹർജി; തെരഞ്ഞെടുപ്പ് കമീഷനോട് നിലപാടറിയിക്കാൻ സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

ന്യൂഡൽഹി> വാരാണസി മണ്ഡലത്തിൽ നിന്നുള്ള നാമനിർദേശ പത്രിക തള്ളിയതിന് എതിരെ എസ‌്പി–-ബിഎസ‌്പി സ്ഥാനാർഥി തേജ് ബഹദൂർ യാദവ‌് നൽകിയ ഹർജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് ആരാഞ്ഞു. 24 മണിക്കൂറിന് ഉള്ളിൽ നിലപാട് അറിയിക്കണമെന്ന‌് സുപ്രീം കോടതി ആവശ്യപ്പെട്ടു.

അകാരണമായി പത്രിക തള്ളിയ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്താണ് തേജ് ബഹദൂര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരായത‌്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ തേജ് ബഹദൂറിൻ്റെ പത്രിക തള്ളിയത്.
 


പ്രധാന വാർത്തകൾ
 Top